Tuesday, June 13, 2023

ബലം

 ബലം

പഠനനേട്ടങ്ങൾ

ബലം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നു

ബലം പ്രയോഗിക്കുമ്പോൾ വസ്തുവിന് ഉണ്ടാകുന്ന മാറ്റം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നു

സമ്പർക്ക ബലത്തെ കുറിച്ചും മനസ്സിലാക്കാൻ കഴിയുന്നു

പേഷിബലം,യാന്ത്രിക ബലം, ദർശന ബലം ,ഗുരുത്വാകർഷണബലം ,സ്ഥിതവൈദ്യുത ബലം, കാന്തിക ബലം എന്നിവ മനസ്സിലാക്കാൻ കഴിയുന്നു.

ലഘു കുറിപ്പ്

ബലം

ഒരു വസ്തുവിൽ അനുഭവപ്പെടുന്ന തള്ളൽ അല്ലെങ്കിൽ വലിക്കലാണ് ബലം. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടനാണ് (N). ബലം പ്രയോഗിക്കുന്നതിലൂടെ നിശ്ചലാവസ്ഥയിലുള്ള വസ്തു ചലനാവസ്ഥയിലാവുകയും ചലനാവസ്ഥയിലുള്ള വസ്തു നിശ്ചലവസ്ഥയിൽ ആവുകയും ചെയ്യുന്നു. കൂടാതെ ഒരു വസ്തുവിന്റെ ആകൃതിക്കോ വലിപ്പത്തിനു മാറ്റം ഉണ്ടാകുന്ന മാറ്റം ഉണ്ടാവുകയും അതിനുള്ള പ്രവണത ഉണ്ടാവുകയും ചെയ്യുന്നതാണ് ബലം.

ബലം പ്രധാനമായും രണ്ടു തരത്തിലാണുള്ളത് സമ്പർക്കബലവും സമ്പർക്ക രഹിതബലവും.

സമ്പർക്കബലം

വസ്തുക്കൾ തമ്മിൽ പരസ്പര സമ്പർക്കത്തിലൂടെ പ്രയോഗിക്കപ്പെടുന്ന ബലമാണ് സമ്പർക്കബലം. പേശിബലം, യാന്ത്രിക ബലം, ഘർഷണബലം തുടങ്ങിയവ സമ്പർക്ക ബലത്തിന് ഉദാഹരണമാണ്.





  സമ്പർക്ക രഹിത ബലം

 വസ്തുവുമായി സമ്പർക്കമില്ലാതെ ഒരു വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലമാണ് സമ്പർക്ക രഹിതബലം.ഗുരുത്വാകർഷണബലം, കാന്തിക ബലം, സ്ഥിത വൈദ്യുത ബലം എന്നിവ സമ്പർക്ക രഹിതബലത്തിന് ഉദാഹരണമാണ്


സംഗ്രഹം

ഒരു വസ്തുവിൽ അനുഭവപ്പെടുന്ന തള്ളൽ അല്ലെങ്കിൽ വലിക്കലാണ് ബലം. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടനാണ് (N).ബലം പ്രധാനമായും രണ്ടു തരത്തിലാണുള്ളത് സമ്പർക്കബലവും സമ്പർക്ക രഹിതബലവും. 

 ബലവുമായി ബന്ധപ്പെട്ട വീഡിയോ ഒന്ന് കണ്ടു നോക്കൂ..





ബലവുമായി ബന്ധപ്പെട്ട ഒരു ക്ലാസ് കാണാം




ബലവുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങൾ ചെയ്തു നോക്കാം..ബലം 

ബലം

  ബലം പഠനനേട്ടങ്ങൾ ബലം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നു ബലം പ്രയോഗിക്കുമ്പോൾ വസ്തുവിന് ഉണ്ടാകുന്ന മാറ്റം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന...